സ്മാർട്ട് ഹോം - മാറ്റർ എന്താണ്'?
പുതിയ ടെക്നോളജി വരുമ്പോഴുണ്ടാകുന്ന ഒരു സ്ഥിരം പ്രശ്നമാണ് ഒരു കമ്പനി ഉണ്ടാക്കുന്ന ഉപകരണങ്ങൾ മറ്റൊരു കമ്പനി ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന ഉപകരണങ്ങളുമായി സംവേദിക്കാൻ പറ്റുന്നില്ല (interoperability) എന്നുള്ളത്. സ്മാർട്ട്ഹോം ഉപകരണങ്ങൾ വാങ്ങിയ ഉപയോക്താക്കൾ ഇപ്പോൾഅഭിമുഖീകരിക്കുന്ന ഒരു പ്രശനവും ഇത് തന്നെ ആണ്. ഉദാഹരണത്തിന് ആമസോൺ അലക്സ ഉപയോഗിച്ച് ഫിലിപ്സിന്റെ ലൈറ്റുകൾ ഫിലിപ്സ് ഹ്യൂ ബ്രിഡ്ജ് ഇല്ലാതെ പരസ്പരം കണക്ട് ചെയ്യാൻ പറ്റില്ല. ഈ interoperability പ്രശ്‍നം പരിഹരിക്കാൻ വേണ്ടി സ്മാർട്ട്ഹോം ഉപകരണ നിർമ്മാതാക്കൾ കൊണ്ട് വന്ന ഒരു പുതിയ ഗൈഡ്ലൈൻ (specification) ആണ് മാറ്റർ.
ഉപകരണങ്ങൾ വൈഫൈ, ബ്ലൂടൂത്ത് etc... സപ്പോർട്ട് ചെയ്യും എന്ന് പറയുന്നത് പോലെ മാറ്ററും സപ്പോർട്ട് ചെയ്യും എന്ന് പ്രസിദ്ധപ്പെടുത്തും.
അങ്ങനെ സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങൾക്ക് നേരിട്ട് സംവദിക്കാൻ സാധിക്കും. ഉദാഹരണത്തിന് അലെക്സയും ഫിലിപ്സ് ലൈറ്റുകളും മാറ്റർ സപ്പോർട്ട് ചെയ്താൽ ഫിലിപ്സ് ഹ്യൂ ബ്രിഡ്ജ് ഇല്ലാതെ തന്നെ അവയ്ക്ക് പരസ്പരം സംവദിക്കാൻ സാധിക്കും.
പ്രത്യേകതകൾ?
സ്മാർട്ട് ഹോം രംഗത്തെ എല്ലാ വൻകിട കമ്പനികളും ഉൾപ്പെടുന്ന കൺസോർഷ്യം (Connectivity Standards Alliance) ആണ് മാറ്ററിന് പിന്നിൽ. അതുകൊണ്ട് തന്നെ ഇനി വരുന്ന എല്ലാ ഉപകരണങ്ങളും മാറ്റർ സപ്പോർട്ട് ചെയ്യുന്നത് തന്നെ ആയിരിക്കും.
മാറ്റർ സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങൾ പരസ്പരം കണക്ട് ചെയ്യാൻ 3 പ്രോട്ടോക്കോളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതി - വൈഫൈ, ഈതർനെറ്റ് (wire ഉപയോഗിച്ചുള്ള ഇന്റർനെറ്റ് കണക്ഷൻ ), ത്രെഡ്. വൈഫൈയും , ഈതർനെറ്റും ബാൻഡ് വിഡ്ത് കൂടുതൽ ആവശ്യമുള്ള ഉപകരണങ്ങൾക്ക് ( സെക്യൂരിറ്റി ക്യാമറ etc ...) ഉപയോഗിക്കാം. ത്രെഡ് അധികം ബാൻഡ് വിഡ്ത് ആവശ്യമില്ലാത്ത ഒട്ടുമിക്ക എല്ലാ വീട്ടുപകരണങ്ങൾക്കും ഉപയോഗിക്കാം. ത്രെഡിന്റെ ബാക്കി പ്രത്യേകതകളൊക്കെ റഫറൻസിൽ കൊടുത്തിട്ടുള്ള ലിങ്കുകളിൽ വിശദമായി പറഞ്ഞിട്ടുണ്ട്.
എപ്പോൾ റിലീസ് ആകും ?
മാറ്ററിന്റെ ആദ്യ സ്പെസിഫിക്കേഷൻ ഒക്ടോബർ 4, 2022 ൽ റിലീസ് ചെയ്തു. അതിനു ശേഷം പല കമ്പനികളും മാറ്റർ സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങൾ റിലീസ് ചെയ്യുകയോ വരുമെന്ന് അറിയിക്കുകയോ ചെയ്തു. മാറ്റർ സപ്പോർട്ട് ഇല്ലാത്ത പഴയ ഉപകരണങ്ങൾ ചിലപ്പോൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് (കമ്പനി അറിയിച്ചാൽ) കൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ബ്രിഡ്ജ് കൺട്രോളർ ഉപയോഗിച്ചോ പുതിയതായി ഇറങ്ങിയ മാറ്റർ സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങളുമായി കണക്ട് ചെയ്യാവുന്നതാണ്.
റഫറൻസ്
- https://en.wikipedia.org/wiki/Matter_(standard)
- https://www.theverge.com/23165855/thread-smart-home-protocol-matter-apple-google-interview
Comments
Post a Comment