സ്മാർട്ട് ഹോം - മാറ്റർ എന്താണ്'? പുതിയ ടെക്നോളജി വരുമ്പോഴുണ്ടാകുന്ന ഒരു സ്ഥിരം പ്രശ്നമാണ് ഒരു കമ്പനി ഉണ്ടാക്കുന്ന ഉപകരണങ്ങൾ മറ്റൊരു കമ്പനി ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന ഉപകരണങ്ങളുമായി സംവേദിക്കാൻ പറ്റുന്നില്ല ( interoperability ) എന്നുള്ളത്. സ്മാർട്ട്ഹോം ഉപകരണങ്ങൾ വാങ്ങിയ ഉപയോക്താക്കൾ ഇപ്പോൾഅഭിമുഖീകരിക്കുന്ന ഒരു പ്രശനവും ഇത് തന്നെ ആണ്. ഉദാഹരണത്തിന് ആമസോൺ അലക്സ ഉപയോഗിച്ച് ഫിലിപ്സിന്റെ ലൈറ്റുകൾ ഫിലിപ്സ് ഹ്യൂ ബ്രിഡ്ജ് ഇല്ലാതെ പരസ്പരം കണക്ട് ചെയ്യാൻ പറ്റില്ല. ഈ interoperability പ്രശ്‍നം പരിഹരിക്കാൻ വേണ്ടി സ്മാർട്ട്ഹോം ഉപകരണ നിർമ്മാതാക്കൾ കൊണ്ട് വന്ന ഒരു പുതിയ ഗൈഡ്ലൈൻ (specification) ആണ് മാറ്റർ. ഉപകരണങ്ങൾ വൈഫൈ, ബ്ലൂടൂത്ത് etc... സപ്പോർട്ട് ചെയ്യും എന്ന് പറയുന്നത് പോലെ മാറ്ററും സപ്പോർട്ട് ചെയ്യും എന്ന് പ്രസിദ്ധപ്പെടുത്തും. അങ്ങനെ സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങൾക്ക് നേരിട്ട് സംവദിക്കാൻ സാധിക്കും. ഉദാഹരണത്തിന് അലെക്സയും ഫിലിപ്സ് ലൈറ്റുകളും മാറ്റർ സപ്പോർട്ട് ചെയ്താൽ ഫിലിപ്സ് ഹ്യൂ ബ്രിഡ്ജ് ഇല്ലാതെ തന്നെ അവയ്ക്ക് പരസ്പരം സംവദിക്കാൻ സാധിക്കും. പ്രത്യേകതകൾ? സ്മാർട്...
ടെക്-മലയാളം (Tech-Shorts )
Tapered for reading